Cinema

‘നീലമിഴി കൊണ്ടു നീ’;വൈറലായി മോഹന്‍കുമാര്‍ ഫാന്‍സിലെ പുതിയ ഗാനം

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മോഹൻകുമാർ ഫാൻസ്. വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്,ഇപ്പോഴിതാ ചത്രത്തിലെ ഗാനം റിലീസ് ചെയ്തു. ‘നീലമിഴി കൊണ്ടുനീ’ എന്ന് ആരംഭിക്കുന്ന ഗാനമാണിപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.വിജയ് യേശുദാസും ശ്വേത മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ റീലിസിയായിരിക്കുന്ന ഗാനം. കുഞ്ചാക്കോ ബോബനും അനാർക്കലിയും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ധിഖ്, ആസിഫ് അലി, വിനയ് ഫോർട്ട്, മുകേഷ്, ശ്രീനിവാസൻ, കെ.പി.എസ്.സി. ലളിത എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *