Cinema

ഈച്ച മധുവായി തിളങ്ങി റഫീഖ്

കൈരളി ടിവി സംരക്ഷണം ചെയ്ത ഉള്ളത് പറഞ്ഞാൽ, ലൗഡ്സ്പീക്കർ ,ലസാഗു, സി കേരളം സംരക്ഷണം ചെയ്തത നീയും ഞാനും, കോമിസ് ടിവി സംരക്ഷണം ചെയ്ത അബി വെഡിങ്സ് മഹി, കൗമുദി ടിവി സംരക്ഷണം ചെയ്ത അളിയൻസ് ADN ഗോൾഡ് സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ആമിർ, തുടങ്ങിയ പരമ്പരകളിൽ ചെറുതും വലുതുമായ വേഷം കൈകാര്യം ചെയ്തു വരികയാണ് റഫീഖ് ഇപ്പോൾ. ആദ്യം കോമഡി റോളുകളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം ആമിർ എന്ന സീരീസിൽ ഈച്ച മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരികയാണ് .

റഫീഖിനെ അഭിനയജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമായി ഇത് മാറും എന്ന കാര്യത്തിൽ ഒട്ടും തർക്കമില്ല . ഹാസ്യ റോളുകൾ കൈകാര്യം ചെയ്ത ഇദ്ദേഹം ഇപ്പോൾ വില്ലൻ റോൾ ആണ് ചെയ്തുകൊണ്ടിരിക്കുന്നത് . ഹിറ്റ് കോമഡി സീരിയലുകളുടെ സംവിധായകനായ രാജേഷ് തലച്ചിറ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ആമിർ എന്ന പരമ്പര ഇപ്പോൾ ADN ഗോൾഡ് എന്ന ചാനലിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയാണ് . ഇതിൽ റഫീഖ് കൈകാര്യം ചെയ്യുന്ന വേഷം പോലീസിന് സ്ഥിരം നോട്ടപ്പുള്ളിയായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു ഗുണ്ടയുടെ ആണ്. സാധാരണ പ്രേക്ഷകർ കണ്ടു ശീലിച്ച ഗുണ്ടകളിൽ നിന്നും ഏറ്റവും വ്യത്യസ്തനായിയാണ് ഇദ്ദേഹം എത്തുന്നത്.

ഈച്ച മധു എന്ന കഥാപാത്രം സാധാരണ കാണുന്നതുപോലെ ഒരു വില്ലൻ രൂപത്തിന് വേണ്ട വലിയ ശരീമോ ചുവന്നു കലങ്ങിയ കണ്ണുകളോ ഈ കഥാപാത്രത്തിന് ഇല്ല. ഇവിടെയാണ് റഫീഖ് എന്ന നടൻ തൻറെ അഭിനയം കൊണ്ട് മാത്രം കാണികളുടെ കൈയ്യടി വാങ്ങുന്നത് . ഒരു പക്കാ ക്രിമിനൽ ആയിയുള്ള സംസാരവും പെരുമാറ്റവും അദ്ദേഹം ഈച്ച മധു എന്ന കഥാപാത്രത്തെ തൻറെ ഉള്ളിലേക്ക് ആവാഹിക്കുക ആയിരുന്നു. ഈ കഥാപാത്രത്തിന്റെ ക്രൂരമായ നോട്ടവും ഭാവവും കൊണ്ടുമാത്രമാണ് റഫീഖ് ഈ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഷാനവാസ് ,രാഹുൽ, സിദ്ധാർത്ഥ് പ്രഭു, തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഈച്ച മധുവിൻറെ അനിയൻ ഒരു പ്രത്യേക സാഹചര്യത്തിൽ കൊല്ലപ്പെടുമ്പോൾ സാഹചര്യം കൊണ്ട് പ്രതിയായ പെൺകുട്ടിയെ കൊലപ്പെടുത്താൻ ആണ് ഇതിൽ മധു നടക്കുന്നത്.

അഭിനയ മികവു കൊണ്ടും കഥാപാത്രത്തിൻറെ പ്രത്യേകതകൊണ്ട് ഈച്ച മധു ഈ സീരീസിൽ വ്യത്യസ്ത ആർജിക്കുന്നു. ഷാനവാസ് ,സിദ്ധാർഥ് പ്രഭു ,രാഹുൽ, തുടങ്ങിയവരെ പോലെതന്നെ ഈച്ച മധുവും ജനശ്രദ്ധ പിടിച്ചു പറ്റുന്നു. റഫീഖിനെ മകളും ഒരു കൊച്ചു കലാകാരിയാണ് .ഏറ്റവും കൂടുതൽ വൈറൽ ആയ സർക്കാരിൻറെ പരസ്യത്തിൽ മികച്ച വേഷം കാഴ്ചവച്ച ബാലതാരമായ ഫിദയാണ് റഫീഖിനെ മകൾ. തിങ്കൾ മുതൽ വെള്ളിവരെ ADN ഗോൾഡ് എന്ന ചാനലിൽ രാത്രി 8 30 നാണ് ആമിർ സംരക്ഷണം ചെയ്യുന്നത് ….

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *