ലോക്ക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ടുകളിലൂടെ മലയാളി മനസുകളിൽ നിറഞ്ഞു നിന്ന താരമാണ് അനുശ്രീ.പുതിയ സിനിമയുടെ വിശേഷങ്ങളും യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും രസകരമായ വീഡിയോകളുമെല്ലാം താരം ഇടയ്ക്ക് ആരാധകർക്കായി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. മൂന്നാറിലെ റിസോര്‍ട്ടിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള അനുശ്രീയുടെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.
“വിയർക്കാനുള്ള ഏറ്റവും മികച്ച വഴി,” എന്ന ക്യാപ്ഷ്യനോടെയാണ് അനുശ്രീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഡാൻസിനിടെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകളും കാണാം. ഫൺ മൂഡിലുള്ള അനുശ്രീയുടെ ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
അടുത്തിടെ, സഹോദരിയുടെ ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ഫോട്ടോസ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മുണ്ടും ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള അനുശ്രീയെ വേറിട്ട ലുക്ക് സൈബർ ലോകത്ത് ചർച്ചയായി മാറിയിരുന്നു.
View this post on Instagram