Cinema

കലാഭവൻമണി പുരസ്കാരം കുസൃതിക്ക്

അന്തരിച്ച നടൻ കലാഭവൻ മണിയുടെ പേരിൽ നൽകുന്ന കലാഭവൻമണി പുരസ്‌കാരത്തിന് കുസൃതി എന്ന ഷോർട്ട് ഫിലിം അർഹമായി. വിവിധ ഷോർട്ട് ഫിലിമുകൾക്ക് തിരക്കഥയെഴുതി പ്രശസ്തയായ തിരക്കഥാകൃത്ത് ആൻസി ടി കെ. ആണ് ഇതിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈറ്റ് ഡ്രൈവ് ,നൻപൻ, ചെയിൻ, തുടങ്ങിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത സെന്തിൽ ചിറയിൻകീഴ് ആണ് ഇതിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സംവിധാന മികവിൽ ഇറക്കിയ ഈ ചിത്രത്തിന് രണ്ടാമത്തെ കുട്ടികളുടെ ചിത്രത്തിനാണ് ഈ അവാർഡ് ലഭിച്ചത്.

വി ആൻഡ് വി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനൽ വഴി റിലീസായ ഈ ചിത്രത്തിൽ സംവിധായകനായ സെന്തിൽ ചിറയിൻകീഴ് ഒരു കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. വീട്ടിലെ കുട്ടികളുടെ കുസൃതി കൊണ്ട് പൊറുതിമുട്ടിയ ഒരു അച്ഛനും അമ്മയും ഇവിടെയാണ് ചിത്രം ആരംഭിക്കുന്നത്.

കുട്ടികളുടെ ശല്യം അവർക്ക് വളരെ അരോചകമായി തോന്നുന്നുണ്ട് .എന്നാൽ ചിത്രത്തിന്റെ ഒടുവിൽ ഒന്നു മിണ്ടുവാൻ പോലും സാധിക്കാത്ത ഒരു കുട്ടിയെ ഇവർ നേരിൽ കാണുമ്പോൾ സ്വന്തം കുട്ടികളുടെ കുസൃതി ഒരു ശല്യംമല്ല മറിച്ച് അത് ഒരു ഭാഗ്യമായി കരുതണം എന്ന സത്യം അവർ മനസ്സിലാക്കുന്നു ഇവിടെ ആണ് ഈ ചെറിയ ചിത്രം അവസാനിക്കുന്നത്. ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന തരത്തിലാണ് ഈ ചെറിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് . അന്തരിച്ച മഹാ പ്രതിഭ കലാഭവൻ മണിയുടെ പേരിലുള്ള ഈ പുരസ്കാരത്തിന് മികച്ച കുട്ടികളുടെ രണ്ടാമത്തെ ചിത്രമായി കുസൃതി അർഹമായതോടെ വലിയ ആഹ്ലാദത്തിലാണ് ഇതിൻറെ അണിയറ പ്രവർത്തകർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *