Cinema

രാഷ്ട്രീയം പറഞ്ഞ് മമ്മൂക്ക; ‘വൺ’ ട്രെയിലർ പുറത്ത്

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് വണ്‍.സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വരവറിയിച്ച് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.സിനിമയിൽ നിറഞ്ഞു നില്‍ക്കുന്നത് കേരള രാഷ്ട്രീയമാണ്. കടയ്ക്കല്‍ ചന്ദ്രന്‍ ഇന്ന് പേരുള്ള ശക്തനായ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ചിത്രത്തിൽ ചർച്ചയാവുന്നതായാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ചിത്രത്തിൽ പ്രതിപക്ഷ നേതാവായെത്തുന്നത് മുരളി ഗോപിയാണ്.ചിത്രത്തിൽ ജോജു ജോര്‍ജു, നിമിഷ സജയന്‍, സലിംകുമാര്‍, ജഗതീഷ്. മാത്യു തോമസ്, ഇഷാനി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *