Cinema

ഹോളിവുഡ് ലുക്കിൽ സാനിയ ഇയ്യപ്പൻ;ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ​ലൂക്കുകളിലെത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഹോളിവുഡ് ലുക്കിൽ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്.

താരം ധരിച്ചിരിക്കുന്നത് അക്വാ ​ഗ്രീൻ നിറത്തിലുള്ള ലോങ് ഓഫ് ഷോൾഡർ സിം​ഗിൾ സ്ലീവ് ഡ്രസ്സാണ്. തലമുടി മുകളിൽ ബൺ ചെയ്ത് ഒരുക്കിയിരിക്കുന്നതിനാൽ ഷോൾഡർ ഏരിയയെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ആഭരങ്ങൾ ഒന്നും അണിയാതെ സിംപിൾ ലുക്കിലാണ് സാനിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

ഫാഷൻ പരീക്ഷണങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ കയ്യടി നേടാറുള്ള താരത്തിന്റെ പുത്തൻ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ചിത്രം വൈറലായി മാറിയതോടെ താരത്തിന്റെ ലൂക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്.ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അഖിൽ പിടിയാണ്. പാരീസ് ഡെ ബൗട്ടികാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സജിത് അന്‍ഡ് സുജിത്താണ് മേക്കപ്പ്. അസാനിയ നസ്രിനാണ് സ്റ്റൈലിങ്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ താരമാണ് സാനിയ. പിന്നീട് ‘ക്വീന്‍’ എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം ശ്രദ്ധേയയായി.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *