മലയാളത്തിന്റെ താര രാജാവ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ള. ‘പ്രായം റിവേഴ്സ് ഗിയറിൽ പോകുന്നു’ എന്നാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോടും ലൂക്കുകളോടും ആരാധകരുടെ പ്രതികരണം.അദ്ദേഹത്തിന്റെ ലൂക്കുകളും കൂളിംഗ് ഗ്ലാസും താടിയും ഷർട്ടുമെല്ലാം വൻ ഹിറ്റായി മാറാറുണ്ടുതാനും.ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരാധകരുടെ കണ്ണുടക്കിയത് താരത്തിന്റെ മാസ്കിലാണ്.കഴിഞ്ഞ ദിവസം നടന്ന ദി പ്രീസ്റ്റിന്റെ പ്രസ് കോൺഫറൻസിലെത്തിയപ്പോൾ ധരിച്ചിരുന്ന മസ്കാണ് ഇപ്പോൾ ഹിറ്റായി മാറിയിരിക്കുന്നത്. മാസ്കിൽ മസ്സായുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലാവുകയാണ്.
തെങ്ങിന്റെ പ്രിന്റിലുള്ളതാണ് താരത്തിന്റെ സ്റ്റൈലൻ മാസ്ക്. ഹ്യൂഗോ ബോസ് ന്യൂ സീസൺ പ്രിന്റ് മാസ്കായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നത്. ഈ മാസ്ക് ഓൺലൈൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്.എന്നാൽ ഇതേ പ്രിന്റുള്ള മാസ്കിന്റെവില എത്രയെന്ന് വെബ്സൈറ്റിൽ നിലവിൽ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകൾക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളർ അഥവാ 1,822.78 രൂപയാണ് വില.
ദി പ്രീസ്റ്റിന്റെ റിലീസിനോട് അനുബന്ധിച്ചാണ് മമ്മൂട്ടിയും മഞ്ജു വാര്യരും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് പ്രസ് കോൺഫറൻസ് നടത്തിയത്. ചിത്രം ഇന്ന് പ്രേക്ഷകരിലേക്ക് എത്തും. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
View this post on Instagram