Cinema

അർജുനും 12 ബിയും പിന്നെ സിഐഡി മൂസയുടെ മാസ്സ് എൻട്രയും; തരംഗമായി കവർസോങ് വീഡിയോ

ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ഹിറ്റ് പാട്ടിന്റെ കവർ സോങ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിഐഡി മൂസയുടെ ആദ്യഭാഗത്ത് ഹിറ്റായി മാറിയ പാട്ടിന്റെ കവർ സോങാണ് ഹരിശങ്കറും സംഘവും ചേർന്ന് ഒരുക്കിയിരിക്കുന്നത്. നടൻ ദിലീപ് തന്നെയാണ് കവർ സോങ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. കെ.എസ് ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പാട്ടിന്റെ അവസാനഭാഗത്ത് ദിലീപും തന്നെ എത്തുന്നുണ്ട്.

സിനിമയുടെ ഒന്നാം ഭാഗത്തുകൂടെ ഫേമസ് ആയി മാറിയ ഫ്ലാറ്റ് നമ്പർ 12 Bയിലേക്ക് അർജുൻ എന്ന നായയെ അന്വേഷിച്ചാണ് ദിലീപ് എത്തുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *