Cinema

ഇത് സണ്ണി ലിയോണി തന്നെ; സോഷ്യൽ മീഡിയയിൽ വൈറലായി അപരയുടെ ചിത്രങ്ങൾ

ബോളിവുഡിലെ ചൂടൻ നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോണിക്ക് ഇന്ത്യയിലും വിദേശത്തും ആരാധകർ ഏറെയാണ്.താരത്തിന്റെ ചിത്രങ്ങൾക്കും, വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന്ലഭിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരമാകുന്നത് സണ്ണിയുടെ അപരയാണ്. മോഡലിങ് രംഗത്ത് നിന്ന് സിനിമ മേഖലയിലേക്ക് ചുവടുവച്ച അവീര സിങ് മാസണാണ് ഇപ്പോൾ ഹിറ്റായി മാറിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aaveera Singh Masson (@aveera.singh.masson)

സണ്ണി ലിയോണിയുമായുള്ള മുഖസാദൃശ്യമാണ് അവീരയ്ക്ക് സോഷ്യൽ മീഡിയയിൽ കൂടുതൽ ആരാധകരെ നേടികൊടുക്കുന്നത്.ഇൻസ്റ്റ​ഗ്രാമിലെ അവീരയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ കൂടുതൽ ആളുകളിലേക്കെത്തുന്നതിനും ഇതു തന്നെയാണ് കാരണം.

അവസാനമായി ഗ്ലാസിയാൻ എന്ന സംഗീത ആൽബത്തിലായിരുന്നു അവീരയെ ആരാധകർ ശ്രദ്ധിച്ചത്. മിക സിങ് ഒരുക്കിയ ഈ ആൽബത്തിലേക്ക് അവീരയെ കാസറ്റ് ചെയ്തത് സണ്ണിയുമായി നല്ല സാദൃശ്യമുള്ള ആളാണെന്ന് കണ്ടതിനെ തുടർന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് അവീരയുടെ ചിത്രങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *