ജോസഫ്. പി.കൃഷ്ണ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചിരി ‘.ചിത്രത്തിൽ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.ഇപ്പോഴിതാ ചിരി പടർത്തി ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.മലയാളികളുടെ പ്രിയ താരം ദുല്‍ക്കര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ
ടീസർ പുറത്തുവിട്ടത്.
ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം ആണ് ‘ചിരി’ നിർമിക്കുന്നത്.ചിത്രത്തിൽ ശ്രീജിത്ത് രവി,സുനില്‍ സുഖദ,വിശാഖ്,ഹരികൃഷ്ണന്,ഹരീഷ് പേങ്ങന്,മേഘ സത്യന്,ഷെെനി സാറാ,ജയശ്രീ,സനുജ,അനുപ്രഭ,വര്‍ഷ മേനോന് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.