Cinema

മൂന്നാമത്തെ ടാറ്റുവുമായി സാധിക;വീഡിയോ വൈറൽ

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലും സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമാണ് താരം.ഇപ്പോഴിതാ ശരീരത്തിൽ മൂന്നാമത്തെ ടാറ്റു കുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ താരം തന്നെ പങ്കുവച്ചു.പച്ചകുത്തുന്നതിനായി അന്താരാഷ്ട്ര വനിതാ ദിനമാണ് താരം തിരഞ്ഞെടുത്ത ദിവസം.പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി ടാറ്റു കുത്തിയിരിക്കുന്നത്.

സാമൂഹിക വിഷയങ്ങളില്‍ മുഖം നോക്കാതെ പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം നടിമാരിലൊരാൾ കൂടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ സിനിമാഭിനയം ആരംഭിക്കുന്നത്. കലികാലം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *