Cinema

ഇണങ്ങിയും പിണങ്ങിയും 100 ദിവസങ്ങൾ പോയതറിയാതെ അബിയും,മഹിയും

കോമിക്‌സ് ടിവി സംരക്ഷണം ചെയ്യുന്ന പരമ്പരയാണ് അബീ വെഡിങ് മഹി . തീരെ ചെറുപ്പത്തിൽ വിവാഹം കഴിക്കുന്ന യുവദമ്പതികൾ ആണ് അബിയും ,മഹിയും. പ്രണയിച്ച് വിവാഹം കഴിക്കുന്ന ഇവർക്കിടയിൽ പതിയെ പ്രശ്നങ്ങൾ രൂപപ്പെടുന്നു. അങ്ങനെ ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് . ഈ കാത്തിരിപ്പിലാണ് അവർ തിരിച്ചറിയുന്നത് ഒരിക്കലും അവർക്ക് പിരിയാൻ പറ്റില്ല ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവർ പരസ്പരം സ്നേഹിക്കുന്നു എന്ന സത്യം അവർ മനസ്സിലാക്കുന്നു .

https://youtu.be/MecL03P7wYQ

പിന്നീട് കോടതിയിൽ ഹിയറിങ് വിളിക്കുമ്പോൾ ഇവർ മനപ്പൂർവ്വം ഹാജരാകാൻ ഇരിക്കുന്നു. ഇങ്ങനെയാണ് കഥാഗതി പോകുന്നത് ഇവരുടെ സുഹൃത്തുക്കളാണ് ജിബിയും ,രാഹുലും, സുഹൃത്തുക്കൾക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായാണ് ഇരുവരും . കഥയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവരുടെ ശത്രുവായ ഒരു വില്ലനും രംഗപ്രവേശനം ചെയ്യുന്നുണ്ട്. ഈ യുവദമ്പതികളുടെ ഇണക്കവും പിണക്കവും സ്നേഹം കലർന്ന ഹാസ്യമാണ് ഈ പരമ്പരയുടെ നട്ടെല്ലായി നിലനിൽക്കുന്നത്.

https://youtu.be/5Nmdg43qT9o

ഈ പരമ്പര സംവിധാനം ചെയ്യുന്നത് അളിയൻ വേഴ്സസ് അളിയൻ ,പകിട പകിട പന്ത്രണ്ട് ,മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അളിയസ് ,ആമിർ തുടങ്ങിയ പരമ്പരകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ രാജേഷ് തലച്ചിറയാണ് ഇതിന് ആദ്യം മുതൽക്കെ തിരക്കഥയൊരുക്കുന്നത് കോമഡി സ്റ്റാർസ് എന്ന ഹാസ്യ പരമ്പരയിൽ തിരക്കഥാകൃത്തായും അഭിനേതാവായും തിളങ്ങിയ ഷബീർ ആണ്. അബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അലാവുദ്ദീന് അത്ഭുത വിളക്കും , സകുടുംബം ശ്യാമള, കസ്തൂരിമാൻ, തുടങ്ങിയ പരമ്പരകളിലൂടെയും മുഹബത് ,മൈ ബോസ് മമ്മി ആൻഡ് മി, ജോർജേട്ടൻസ് പൂരം, തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ ജീവൻ ഗോപാൽ ആണ് ജീവൻറെ ഭാര്യയായി അഭിനയിക്കുന്ന മഹി എന്ന കഥാപാത്രം ചെയ്യുന്നത് തട്ടിയും മുട്ടിയും, ഉപ്പും മുളകും, അളിയൻ വേഴ്സസ് അളിയൻ ,അളിയസ് പാടാത്ത പൈങ്കിളി, തുടങ്ങിയ സീരിയലിലൂടെ യും സ്റ്റാർ മാജിക് എന്ന ഹാസ്യ ഗെയിം ഷോയിലൂടെ ശ്രദ്ധേയയായ അനുമോളാണ്.

https://youtu.be/XPUC35mqpYo

ഇവരുടെ സുഹൃത്തുക്കൾ ആയി അഭിനയിക്കുന്നത് പുതുമുഖങ്ങളായ രാഹുലും , ജിബിയും ആണ് . സോണി ജോസഫ് ബിനോജ് ,മറിമായം റിയാസ് ,സോണി ജോസഫ് ,തിരക്കഥാകൃത്ത് കൂടിയായ ഷബീർ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കോമിസ് ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ,എന്ന പരമ്പരയിൽ രാജേഷ് തലച്ചിറ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചില അവസരങ്ങളിൽ ഇരു പരമ്പരകളും ഒന്നാക്കി ഒരു പരമ്പരയായി ചില എപ്പിസോഡുകൾ ചിത്രീകരിക്കാറുണ്ട്. ഇതിലെ വില്ലൻ കഥാപാത്രമായി അഭിനയിക്കുന്നത് പരമ്പരയുടെ സംവിധാന സഹായിയായ ഹരി ഗോപനാണ്. നൂറാം എപ്പിസോഡ് തിളക്കത്തിൽ വളരെ സന്തോഷത്തിൽ ആണ് ഇതിന്റെ അണിയറ പ്രവർത്തകർ …..

https://youtube.com/playlist?list=RDCMUCF74IJa2X6tztQ9VegU7SRA

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *