ജൂനിയർ ആർട്ടിസ്റ്റായി എത്തി വില്ലൻ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരമാണ് ബിനീഷ് ബാസ്റ്റിൻ.ടീമേ.. എന്ന ഒറ്റ വിളിയിലൂടെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖവും കൂടിയാണ് ബിനീഷിന്റേത്.ഇപ്പോൾ താരം സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ബിനീഷ്.തന്റെ സിനിമ വിശേഷങ്ങളും,പാചകങ്ങളുമെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൈബർ ലോകത്ത് ചർച്ചയാകുന്നത് ബിനീഷിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ ആണ്.
രണ്ട് യുവ മോഡലുകൾക്കൊപ്പമാണ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. മോഡേൺ ലുക്കിലും തനി നടൻ ലുക്കിലുമാണ് മൂവരും എത്തുന്നത്. മോഡലുകളായ ക്രിസ്റ്റിയും ജിൽനയുമാണ് ബിനീഷിനൊപ്പം ഫോട്ടോഷൂട്ടിലുള്ളത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു.ഈ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വിഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന് തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിൾ ബാരൽ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്കൊപ്പം തെരിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണ് താരം തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.