Cinema

ബൈക്കിൽ അതീവ സുന്ദരിയായി അമേയ മാത്യു; ഫോട്ടോഷൂട്ടും അടിക്കുറിപ്പും വൈറൽ

വെബ് സീരീസുകളിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് അമേയ മാത്യുവിന്റേത്.മലയാളത്തിൽ ഏറെ തരംഗമായി മാറിയ കരിക്കിലെ അഭിയത്തിലൂടെയാണ് അമേയ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

തിരുവനന്തപുരം സ്വദേശിനിയായ അമേയ തന്റെ കരിയർ ആരംഭിച്ചത് മോഡലിംഗ് രംഗത്ത് കൂടിയാണ്. ആയതിനാൽ തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളുകൂടിയാണ് അമേയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.അവയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.ഏത് വേഷത്തിലും കിടിലം ലുക്കുള്ള ഒരു താരമാണ് അമേയ.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

ഇപ്പോഴിതാ അമേയ ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. സ്റ്റൈലിഷ് ബൈക്കായ ഡുക്കാട്ടിക്ക് അരികെ ഗ്ലാമറസ് ലുക്കിൽ അമേയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഒ.ജെ ഫിലിമ്സിന്റെ ഓസ്വിൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

‘ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺമെന്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ,,,ട്രിപ്പ് ടു ഹോം.’–ഇങ്ങനെയായിരുന്നു നടിയുടെ പ്രതികരണം. മികച്ച പ്രതികരണമാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

കൂടാതെ ഒപ്പം പങ്കുവെച്ച മറ്റൊരു ചിത്രത്തിന് ഒപ്പം താരം ഇങ്ങനെ കുറിച്ചു.‘ഭൂമിയിലേക്ക് വീണപ്പോൾ രണ്ടു ചിറകുകൾ അറ്റ് വീണു, പകരം രണ്ടു ചക്രങ്ങളെ ഞാൻ വാങ്ങി,ക്ഷീണിക്കുന്ന ചിറകുകൾ എന്നും എനിക്ക് ഭാരമായിരുന്നു, ഈ ചക്രങ്ങളോ എന്നേം കൊണ്ട് എന്റെ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു പായുന്നു, ഞാൻ നിർത്താൻ പറയുന്നത് വരെ..’,

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

അമേയയുടെ ക്യാപ്‌ഷൻ പോലെ തന്നെ പ്രേക്ഷകരുടെ പ്രതികരണവും രസകരമായിരുന്നു..ആട് 2,ഒരു പഴയ ബോംബ് കഥ, തിമിരം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *