Cinema

‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ ടീമിനോടൊപ്പം കുഞ്ചാക്കോ ബോബൻ;സിനിമയുടെ ടൈറ്റിൽ പുറത്ത്

മലയാളത്തിൽ വമ്പൻ ഹിറ്റായി മാറുകയും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ്. ‘ന്നാ, താന്‍ കേസ് കൊട്’ എന്നാണ് സിനിമയുടെ പേര്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.ചിത്രത്തിന്റെ ടൈറ്റിലിലിനോടൊപ്പം കുഞ്ചാക്കോ ബോബൻ പങ്കുവെച്ച രസകരമായ കുറിപ്പിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

“എന്നാ പിന്നെ… രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു ,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ….പിന്നെ ഞാനും !!!!
…..”ന്നാ,താൻ കേസ് കൊട്”…….
ഈ വർഷം തന്നെ കൊടുക്കും “-
കുഞ്ചാക്കോ ബോബൻ ടൈറ്റിലിലിനൊപ്പം കുറിച്ചു.

ചിത്രത്തിൽ ചാക്കോച്ചനൊപ്പം സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

എന്നാ പിന്നെ… രസകരമായ ഒരു കേസ്👨🏻‍⚖️അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു…

Posted by Kunchacko Boban on Saturday, 6 March 2021

ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്റെ മൂന്നാമത്തെ സിനിമയാണിത്.ആൻഡ്രോയ്ഡ് കുഞ്ഞപ്പന് നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമായ ‘കനകം കാമിനി കലഹം’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. എന്തായാലും ചിത്രത്തിന്റെ ടൈറ്റിൽ എത്തിയതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *