നവാഗതനായ ബിജു മാണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ചുഴലി’.ജാർഫർ ഇടുക്കിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഒരു ഹില്‍ സ്റ്റേഷന് റിസോര്‍ട്ട് പശ്ചാത്തലമാക്കുന്ന മിസ്റ്ററി ത്രില്ലര്‍ ആണ് ചിത്രം. നിരൂഢതകൾ നിറച്ചാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ആര് ജെ നില്‍ജ, എബിന് മേരി, സഞ്ജു പ്രഭാകരന്, ഗസല്‍ അഹമ്മദ്, ശ്രീനാഥ് തുടങ്ങിയർ ചിത്രത്തിൽ മറ്റു പ്രധാന കഥയപാത്രങ്ങളെ അവതരിപ്പിക്കുന്നു. നക്ഷത്ര പിക്ചേഴ്സിന്റെ ബാനറില്‍ നിഷ മഹേശ്വരന് ആണ് നിർമിക്കുന്നത്.