Cinema

സ്പോർട്സ് താരമായി വീണ്ടും രജിഷ;’ഖോ ഖോ’ ടീസർ പുറത്തിറങ്ങി

രാഹുല്‍ റിജി നായർ സംവിധാനം ചെയ്ത് രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഖോ ഖോ.സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെട്ട ചിത്രത്തിൽ സ്കൂൾ ടീച്ചറെയും ഖൊ ഖൊ പരിശീലകയുമായാണ് മലയാളികളുടെ പ്രിയ നടി രജിഷ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകന്‍ രാഹുല്‍ തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *