വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാക്കി സുജിത് ലാൽ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് രണ്ട്.ചിത്രത്തിൽ അന്ന രാജനാണ് നായികാ വേഷത്തിലെത്തുന്നത്.ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ പുതിയ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘തെക്കോരം കോവിലിൽ…’ എന്ന് തുടങ്ങുന്ന ഗാനമാണ് ആരാധകരിലേക്കെത്തിയിരിക്കുന്നത്.
മതസൗഹാർദ്ദം വിഷയമായ വരികളും അതിനനുസൃതമായ ചിത്രീകരണവുമാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയിരിക്കുന്നു.ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന പുതിയ ചിത്രമാണിത്. ഏപ്രിൽ ഒൻപതിനാണ് ചിത്രം ആരാധകരിലേക്കെത്തുന്നത്.
ചിത്രത്തിൽ ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, ബാബു അന്നൂർ എന്നിവർ അണിനിരക്കുന്നു.