Cinema

ത്രില്ലടിപ്പിച്ച് ’18+’;ടീസര്‍ പുറത്ത്

നവാഗതനായ മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’18+’.ചിത്രത്തിൽ യുവ നടന്‍ വിജുബാൽ നായകനായെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പ്രിയനന്ദനന്‍, ആഷിഖ് അബു, ജിബു ജേക്കബ്, സലാം ബാപ്പു, അജയ് വാസുദേവ്, ശങ്കര്‍, ഇര്‍ഷാദ് അലി, കാര്‍ത്തിക് രാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തിന്റെ ടീസർ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

പൂർണമായും ഒരു നടനെ കേന്ദ്രികരിച്ച് ചിത്രീകരിക്കുന്ന “18+ ” മലയാളത്തിൽ പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്ന്ചിത്രത്തിന്റെ അണിയറ പ്രവർത്തകര്‍ പറഞ്ഞു.ചിത്രത്തിലെ ആദ്യ ഗാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *