Cinema

വിമർശകർ പോലും പരിനീതിയുടെ അഭിനയത്തെ പുകഴ്ത്തി; ‘സൈന’ ടീസർ പുറത്ത്

ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് സൈന .ബോളിവുഡ് താരം പരിനീതി ചോപ്രയാണ് സിനിമയിൽ സൈനയായെത്തുന്നത്.ചിത്രത്തിനായി ആദ്യം പരിഗണിച്ചത് ശ്രദ്ധ കപൂറിനെയാണ്
എന്നാൽ നറുക്കുവീണത് പരിനീതി ചോപ്രയ്ക്കായിരുന്നു.

എന്നാൽ അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ ഏത്തൻ കഴിയാത്ത പരിനീതിക്ക് സൈനയെ വെള്ളിത്തിരയിൽ ഗംഭീരമാക്കാനാകുമോ എന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം വിമർശങ്ങൾക്ക് ഉള്ള മറുപടിയായാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിൽ അതിഗംഭീരം പ്രകടനമാണ് താരം കാഴ്ച വച്ചിരിക്കുന്നതെന്നാണ് റിപോർട്ടുകൾ. കഥാപാത്രമാകാൻ പരിനീതി നടത്തിയ പ്രയത്നം ടീസറിലും കാണാം.മാർച്ച് 26ന് സൈന തിയറ്ററുകളിലെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *