Cinema

ദൃശ്യ സാധ്യതകളുടെ പരീക്ഷണവുമായി ‘യാദൃച്ഛിക സംഭവങ്ങള്‍’; ശ്രദ്ധനേടി ഹ്രസ്വചിത്രം

അശ്വിൻ രാധാകൃഷ്ണൻ ഒരുക്കിയ ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് ‘യാദൃച്ഛിക സംഭവങ്ങൾ’. വിവിധ ഇടങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്.മലയാളികൾക്ക് പ്രിയങ്കരനായ നടൻ ജയസൂര്യ ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സിനിമ കൂടുതൽ പേരിലേക്കെത്തിയത്.’പുതിയ പ്രതിഭകൾ’ എന്ന ക്യാപ്ഷ്യനോടെയായിരുന്നു ചിത്രത്തിന്റെ ലിങ്ക് പങ്കുവെച്ചത്.

ദൃശ്യ സാധ്യതകളുടെ, കഥ പറയുന്നതിന്റെ, ചിത്ര സംയോജനത്തിന്റെ ഒക്കെ പരീക്ഷണം ആണ് ഈ ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ളതാണ് ചിത്രം.ഒരു പറ്റം ചെറുപ്പക്കാരും, പലതരം വേഷങ്ങളിലൂടെ പരിചിതമായ അഭിനയേതാക്കളും ചിത്രത്തിൽ പങ്കുചേർന്നിട്ടുണ്ട് .റിഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *