Cinema

ധനുഷിനൊപ്പം രജിഷ വിജയനും;വൈറലായി ‘കര്‍ണ്ണനി’ലെ പാട്ട്

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കർണ്ണൻ’. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായികയായെത്തുന്നത്.ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ‘കര്‍ണ്ണനി’ലെ പാട്ടെത്തി. ‘യേന്‍ ആളു പണ്ടാരത്തി’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് യുഗഭാരതിയാണ്.സംഗീതമൊരുക്കിയത് സന്തോഷ് നാരായണനാണ്. ദേവ, റീത്ത എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് രജിഷ വിജയന് പുറമെ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്.സിനിമ ഏപ്രിലില്‍ പ്രക്ഷകരിലേക്കെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *