Cinema

ബാഡ്മിന്റൻ താരം സൈനയായി പരിനീതി ചോപ്ര; ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘സൈന’.ബോളിവുഡ് താരം പരിനീതി ചോപ്രയാണ് സിനിമയിൽ സൈനയായി എത്തുന്നത്.കഴിഞ്ഞ ദിവസം ആരാധകരെ ആവേശയത്തിലാക്കി സൈനയുടെ ടീസർ പുറത്ത് വന്നിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരിട്ടതിന് സമാനമായ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ടീസറും നേരിടുന്നത്.

അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ എത്താൻ കഴിയാത്ത പരിനീതിക്ക് സൈനയെ വെള്ളിത്തിരയിൽ ഗംഭീരമാക്കാനാകുമോ എന്ന് വിമർശകർ ഉന്നയിക്കുന്ന ചോദ്യം. പരിനീതിയുടെ കഴിഞ്ഞ റിലീസ് ആയ ഗേൾ ഓണ്‍ ദ് ട്രെയിൻ ബോക്സ്ഓഫിസിൽ വൻ പരാജയമായിരുന്നു.

അമോൽ ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിനായി ആദ്യം ശ്രദ്ധ കപൂറിനെയാണ് പരിഗണിച്ചതെങ്കിലും നറുക്ക് വീണത് പരിനീതിക്കായിരുന്നു.മാർച്ച് 26ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *