Cinema

ട്രാഫിക് നിയമം ലംഘിച്ചു;ദുൽഖറിന്റെ കാർ പുറകോട്ടെടുപ്പിച്ച് പോലീസ് (വീഡിയോ)

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ.പിതാവായ മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോട് ഏറെ കമ്പമാണ് ദുൽഖറിനും.ആഡംബര കാറുകളുടെ ഒരു വമ്പൻ ശേഖരം തന്നെ താരത്തിന് സ്വന്തമായുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിയയുന്നത് ദുൽഖറിന്‍റെ നീല പോർഷെ കാർ ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വീഡിയോയാണ്. മുഹമ്മദ് ജസീൽ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് സൈബർ ലോകത്ത് ചർച്ചയായി മാറുന്നത്.

ദുൽഖറിന്‍റെ നീല പോർഷെ പാനമേറ കാറാണ് ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്ത് ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്.വൺവേ തെറ്റിച്ചാണ് കാർ എത്തിയത്. കാർ ട്രാഫിക് ഐലൻഡിന് മുന്നിൽ പാർക്ക് ചെയ്ത അവസ്ഥയിലാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

കാർ മുന്നോട്ട് പോകുവാൻ ശ്രമം നടത്തിയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ അവിടേക്ക് എത്തുകയും കാർ പിന്നെലേക്ക് എടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് അതിവേഗം കാർ റിവേഴ്സ് പോകുന്നതും ഒടുവിൽ ഡിവൈഡർ അവസാനിക്കുന്ന സ്ഥലത്തു നിന്ന് ശരിയായ ട്രാക്കിലേക്ക് കയറുകയും വേഗത്തിൽ മുൻപോട്ട് പോകുന്നതും കാണാം. വീഡിയോ പിടിക്കാനായി യുവാക്കൾ കാറിന് പിന്നാലെ നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.എന്നാൽ മാസ്ക്ക് ധരിച്ചിരിക്കുന്നതിനാൽ കാർ ഓടിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണോയെന്ന് വ്യക്തമല്ല.

 

View this post on Instagram

 

A post shared by محمد جازل (@mhmd_jazil)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *