Cinema

മെര്‍സിഡീസ് ബെന്‍സിന്റെ വലിയ ആരാധിക;കാർ സ്വന്തമാക്കി ഭാവന

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് ഭാവന.മലയാള സിനിമകളിൽ 3 വർഷത്തോളമായി ഭാവന അഭിനയിക്കുന്നില്ലായെങ്കിൽ കൂടിയും താരത്തിന് ആരാധകവൃന്ദം കേരളത്തിൽ വളരെ കൂടുതലാണ്. കന്നഡ സിനിമ പ്രൊഡ്യൂസറായ നവീനുമായി വിവാഹിതയായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് കൂടുതൽ അഭിനയിക്കുന്നത്.

 

View this post on Instagram

 

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon)

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് ഭാവനയും ഭർത്താവ് നവീനും. ഭാവനയും നവീനും മെർസിഡീസ് ബെൻസിന്റെ ആഡംബര കാർ സ്വന്തമാക്കിയ വിവരം മെർസിഡീസ് ബെൻസ് കാർ ഡീലർ കമ്പനിയായ അക്ഷയ മോട്ടേഴ്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഇരുവരും ബെംഗളൂരുവിലെ ഡീലര്‍ഷിപ്പില്‍ നിന്നുമാണ് വാഹനം സ്വന്തമാക്കിയത്. മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് മോഡലാണ് ഭാവനയും നവീനും വാങ്ങിയത്. ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് അടുത്തിടെയാണ് തങ്ങളുടെ പുതിയ സി.ക്ലാസ് ആഗോളതലത്തിൽ പുറത്തിറക്കിയത്.

താൻ മെർസിഡീസ് ബെൻസിന്റെ വലിയ ആരാധികയാണെന്നും അത് വാങ്ങിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ടെന്നും ഭാവന അക്ഷയ മോട്ടേഴ്സ് പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു.ഒപ്പം നവീനും വണ്ടി വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. 50 ലക്ഷം മുതൽ എക്സ് ഷോറൂം വില വരുന്ന വണ്ടിയുടെ ഓൺ റോഡ് വില 65 ലക്ഷത്തിന് മുകളിൽ വരും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *