ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് എത്തി സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ.വ്യത്യസ്ത ലുക്കുകളിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനാർക്കലി.ഇപ്പോഴിതാ താരം പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.ഓറഞ്ച് നിറത്തിലുള്ള സ്യൂട്ടിൽ തിളങ്ങുന്ന താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്ക് ആരാധകരിലും ഞെട്ടലുളവാക്കി. ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സൈബർ ലോകത്ത് ചർച്ചയായി മാറുകയായിരുന്നു.താൻ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചെന്നാണ് ഫോട്ടോ വൈറലായി മാറിയതിൽ അനാർക്കലിയുടെ പ്രതികരണം.
View this post on Instagram
‘പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ക്ലീവേജ് കാണിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി. അതിന്റെ ടാഗുകൾ പ്രൊഫൈലിൽ നിറയുന്നു’ താരത്തിന്റെ പ്രതികരിച്ചതിങ്ങനെ. നടി റോഷ്ന അന്ന റോയ്യുടെ ആർആർ മേക്കോവേഴ്സിനു വേണ്ടിയാണ് അനാർക്കലി മരിക്കാർ ഈ ഫോട്ടോഷൂട്ട് നടത്തിയത്.
View this post on Instagram
അതേസമയം, ദിവസങ്ങൾക്ക് മുൻപ് തോണിയിൽ ഇരുന്നുകൊണ്ട് ‘കിനാവു കൊണ്ടൊരു കളിമുറ്റം’ എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോയും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.ഈ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. 2019–ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന ചിത്രത്തിൽ നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്.
View this post on Instagram