നമ്മൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉപയോഗിക്കുന്ന യൂണിഫോം എല്ലാവർക്കും മധുരം നിറഞ്ഞ ഓർമയായിരിക്കും.അത്തരത്തിൽ പഴയ പെട്ടിയിൽ സൂക്ഷിച്ചിരുന്ന തന്റെ സ്കൂൾ യൂണിഫോം അണിഞ്ഞു എത്തുന്ന മകൻ അച്ഛന്റെ മനസ്സിലുണർത്തുന്ന സ്കൂളിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ഹ്രസ്വചിത്രമാണ് ‘കുപ്പായം’.
കണ്ണൂർ തലശ്ശേരിയിലെ സ്കൂളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണെങ്കിലും കാലത്തിനും ദേശത്തിനും അതീതമായ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല സ്മരണകളിലേക്കുള്ള യാത്രയാണു കുപ്പായം. ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹി ച്ചിരിക്കുന്നത് ചിത്രകാരനായ ഇർഫാൻ അലിയാണ്.പതിനൊന്നു മിനിറ്റുകൾ മാത്രം ദൈർഖ്യമുള്ളതാണ് ചിത്രം.