Cinema

ആങ്ങളയും പെങ്ങമ്മാരും തിരികൊളുത്തിയ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് ഇന്ന് അൻപതാം ദിവസം

മലയാളികളുടെ മനം കവർന്ന ഒരു നടനാണ് അനീഷ് രവി .സീരിയൽ, സിനിമ താരം, തിരക്കഥാകൃത്ത് , സംവിധായകൻ, ടെലിവിഷൻ അവതാരകൻ നിർമ്മാതാവ് ,തുടങ്ങി എല്ലാ നിലകളിലും തൻറെ വ്യക്തിമുദ്ര പതിപ്പിച്ച അനീഷ് രവി തമിഴ്, മലയാളം, സീരിയലിലൂടെയും മലയാളസിനിമയിലൂടയും ജന മനസ്സിൽ തിളങ്ങിനിൽക്കുന്നു. മോഹനം, മനസ്സറിയാതെ, മിന്നുകെട്ട് ,എൻറെ പെണ്ണ്, ചക്കര ഭരണി ,കാര്യം നിസ്സാരം, തുടങ്ങിയ പരമ്പരകളിലൂടെ അനീഷ് ജനമനസ്സുകൾ കീഴടക്കിയിരുന്നു.

മലയാളം സീരിയൽ കൂടാതെ ശാന്തിനിലയം എന്ന തമിഴ് സീരിയലീലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു .അമൃത ടിവിയിൽ വിജയകരമായി അഞ്ഞൂറിൽപരം എപ്പിസോഡുകൾ വിജയകരമായി മുന്നേറിയ അളിയൻ വേഴ്സസ് അളിയന്റെ രണ്ടാംഭാഗമായ അളിയസ് , കൗമുദി ടിവിയിൽ നടന്നുകൊണ്ടിരിക്കുകയാണ് ഈ പരമ്പര കൂടാതെ അനീഷ് രവി 3 പുതുമുഖങ്ങളെ വെച്ച് ചെയ്യുന്ന പരമ്പരയാണ് ലേഡീസ് ഹോസ്റ്റൽ. കോമിക്സ് ടിവി സംരക്ഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ ഇപ്പോൾ വിജയകരമായി 50 എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്. ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചുപോയ നാലുമക്കൾ മൂന്ന് പെങ്ങമാർക്ക് ഒരേയൊരു ജേഷ്ഠൻ ഒരു അച്ഛൻറെ സ്ഥാനത്തു നിന്ന് 4 പെൺകുട്ടികളെ വളർത്താൻ അദ്ദേഹം പെടാപ്പാട് പെടുന്നു. പൂവാലന്മാരെ എങ്ങനെ ഓടിക്കാം എന്ന ചിന്തിച്ചാണ് അനീഷ് രവി അവതരിപ്പിക്കുന്ന കോട്ടപ്പുറം ചന്ദ്രചൂഡൻ രാവിലെ എഴുന്നേൽക്കുന്നത് തന്നെ . എന്നാൽ പെങ്ങന്മാർ നേരെ വിപരീതമാണ് ഇന്ന് എത്ര ആണുങ്ങളെ കാണാം എന്ന രീതിയിലാണ് അവർ എഴുന്നേൽക്കുന്നത്. സ്നേഹത്തിൻറെയും , ഹാസ്യത്തിൻറെയും കൂട്ടിൽ ചാലിച്ച ഈ പരമ്പര പെട്ടെന്ന് തന്നെ ജനമനസ്സുകൾ കീഴടക്കി. അനീഷ് രവിയുടെ പെങ്ങന്മാർ ആയി എത്തുന്നത് പുതുമുഖങ്ങളായ രേഷ്മ, ശിൽപ ,നിൻസി, തുടങ്ങിയവരാണ്. ഇവർക്കൊപ്പം വേലക്കാരനായി അഭിനയിക്കുന്നത് മലയാളി പ്രേക്ഷകരെ ഒന്നടങ്കം കരയിപ്പിച്ച ലക്കി ടേബിൾ എന്ന സെന്തിൽ ചിറയിൻകീഴ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ലൂടെ ശ്രദ്ധേയനായ ഡിങ്കൻ ഷിബുവാണ്.

അനീഷ് രവിയുടെ നിർമ്മാണ സംരംഭത്തിലെ മൂന്നാമത്തെ സംരംഭമാണ് കോമിസ് ടിവി സംരക്ഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ. ഇതിൻറെ ടൈറ്റിൽ സോങ് എഴുതിയിരിക്കുന്നത് കേരള സംസ്ഥാന അവാർഡ് ജേതാവ് സുജേഷ് ഹരിയാണ് രുഗ്ഗു രതീഷ് സംവിധാനം ചെയ്യുന്ന ഈ പരമ്പരക്ക് ഒന്നിലധികം തിരക്കഥാകൃത്തുക്കൾ ആണ് ഉള്ളത് .കലാഭവൻ സലിം, ശ്രീകുമാർ അറയ്ക്കൽ, സുകു കിള്ളിപ്പാലം, സെന്തിൽ ചിറയിൻകീഴ്, തുടങ്ങിയവരാണ്. വിജയകരമായി യാത്ര തുടരുകയാണ് ഇപ്പോൾ ലേഡീസ് ഹോസ്റ്റൽ . ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ് . ഏട്ടൻറെയും അനിയത്തിമാരുടെയും ഈ യാത്ര ഇനിയും കൂടുതൽ എപ്പിസോഡുകൾ തുടരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *