Cinema

പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന ശോഭന;ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ശോഭന.ഒരു കാലത്ത് സിനിമയിൽ വളരെ അതികം സജീവമായിരുന്നെങ്കിലും പിന്നീട് താരം നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സിനിമയിൽ നിന്ന് ഇടവേളയെടുത്തു.വർഷങ്ങൾക്ക് ശേഷം താരം സുരേഷ്‌ഗോപി, ദുൽക്കർ,കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് തന്റെ വളർത്തു മൃ​ഗങ്ങൾക്കൊപ്പമുള്ള ശോഭനയുടെ വിഡിയോ ആണ്.

 

View this post on Instagram

 

A post shared by Shobana Chandrakumar (@shobana_danseuse)


പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ കഷ്ടപ്പെടുന്ന ശോഭനയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ബാത്ത്ടബ്ബിൽ വെള്ളം നിറച്ചുവെച്ച് ഷാംപൂ തേച്ച് ഇഷ്ട നയികുട്ടികളെ കുളിപ്പിക്കുകയാണ് താരം. കൂടാതെ
കുട്ടി കുറുമ്പന്മാരെ ആരാധകർക്ക് പരിചയപ്പെടുത്താനും മറന്നില്ല.

ക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *