Cinema

‘ഈ പടച്ചോൻ വലിയൊരു സംഭവാ,ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല’; വീഡിയോയുമായി നൂറിന്‍ ഷെരീഫ്

സിനിമാ മേഖലയിൽ വളരെയേറെ സജീവമായ ഒരു താരമാണ് യുവനടി നൂറിന്‍ ഷെരീഫ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ സിനിമകളുടെയും മോഡലിങിന്റെയും ഒപ്പം വ്യക്തിപരമായ സന്തോഷങ്ങളും
ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൂറിന്‍ നല്‍കിയ മറുപടിയുമാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല .
സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ 😇🤲🏻 Masha Allah
സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും ”

താരം ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിക്കൊപ്പം കുറിച്ചു.എന്നാൽ പോസ്റ്റിന് താഴെ അധിക്ഷേപ കമെന്റുമായി എത്തിയ ആൾക്ക് നല്ല ചുട്ട മറുപടിയാണ് താരം നൽകിയത്.

‘പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തലമറക്കണമെന്നായിരുന്നു’ ഇയാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. ‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്. എന്തായാലും താരത്തിന്റെ പോസ്റ്റും കമെന്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *