Cinema

കെജിഎഫ് സംവിധായകനൊപ്പം പ്രഭാസ് ;’സലാർ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്.ഇപ്പോഴിതാ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന സലാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ചിത്രം 2022 ഏപ്രിൽ 14 ന് പ്രേക്ഷകരിലേക്ക് എത്തും.

ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഭാസ് തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.ലോകവ്യാപകമായാണ് സിനിമ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷമായിരുന്നു വമ്പന്മാരായ പ്രഭാസ്-പ്രശാന്ത് നീൽ കൂട്ടുകെട്ടിലുള്ള ചിത്രം പ്രഖ്യാപിച്ചത്. ഹരമായി മാറിയ കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സൈബർ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍, ഒരാളെ വിളിക്കുന്ന ഏറ്റവും അക്രമകാരി- എന്നാണ് എന്ന ടാ​ഗ് ലൈനോടെയായിരുന്നു കുറിപ്പ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാവും സലാര്‍ റിലീസ് ചെയ്യുക.

കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ വമ്പൻ വിജയത്തിന് ശേഷം നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം കൂടിയാണ് സലാർ.ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായി എത്തുന്നു. സലാറിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *