Cinema

ദൃശ്യം 3യുടെ കഥ ആരും അയക്കേണ്ട, പ്രചരിക്കുന്നത് വ്യാജ വാർത്ത ;വീഡിയോ പങ്കുവെച്ച് സംവിധായകൻ ജീത്തു ജോസഫ്

ദൃശ്യത്തിന് ശേഷം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2 .ചിത്രവും വൻ ഹിറ്റായി മാറിയതോടെ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിനിടെ ദൃശ്യം 3 ന്റെ കഥ എഴുതി അയക്കാൻ ആരാധകരോട് സംവിധായകൻ ജീത്തു ജോസഫ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്ത സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ പ്രചരിക്കുന്നത് ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകളായാണ് ജീത്തു. ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ടെന്നും നിലവില്‍ ആ സിനിമയെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ചെയ്യുകയാണെങ്കിൽ ദൃശ്യം 3 യ്ക്കായി മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വിഡിയോയിലൂടെ വ്യക്തമാക്കി.

ദൃശ്യം 3 യുടേതായി വരുന്ന കഥകൾ താൻ വായിച്ച് നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹംവിഡിയോയിലൂടെ പ്രതികരിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *