Cinema

ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക്;യൂട്യൂബിൽ കമന്റുമായി മലയാളികൾ

ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ടെത്തിയ ദൃശ്യം 2 മലയാളത്തിൽ വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ദൃശ്യത്തിന്റെ ചൈനീസ് റിമേക്ക്.2019 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്.

ചിത്രം ചൈനയിൽ സൂപ്പർഹിറ്റായി മാറി.2019ല്‍ ചൈനയിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരികൂട്ടിയ ചിത്രങ്ങളിൽ ഒന്നുകൂടിയാണിത്. ദൃശ്യം 2 റിലീസ് ആയതോടെ ഈ ചിത്രത്തെക്കുറിച്ചാണ് മലയാളി ആരാധകരുടെ ഇടയിൽ ചര്‍ച്ച. ഇങ്ങനെയൊരു സിനിമ ഇറങ്ങിയെന്നു തന്നെ പലരും ഇപ്പോഴാണ് അറിയുന്നത്. എന്തായാലും ചിത്രത്തിന്റെ പഴയ ട്രയ്ലറിനും മറ്റു വീഡിയോകൾക്കും താഴെ മലയാളികളുടെ കമെന്റുകൾ നിറയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *