ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് തുടർന്ന് വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ച താരമാണ് അനാർക്കലി മരിക്കാർ. വ്യത്യസ്ത ലുക്കുകളിൽ എത്തി സമൂഹമാധ്യമത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനാർക്കലി. ഇപ്പോഴിതാ പുത്തൻ ഹെയർ സ്റ്റൈലിൽ എത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. മുടിയിൽ പൊൻമാൻ നിറത്തിൽ കളർ ചെയ്ത് മനോഹരമായ പിങ്ക് ബ്ലാസർ സെറ്റ് അണിഞ്ഞ് സ്റ്റൈലൻ ലുക്കിലാണ് അനാർക്കലി എത്തിരിക്കുന്നത്.
പങ്കുവെച്ച ചിത്രത്തോടൊപ്പം താരം നൽകിയ ക്യാപ്ഷനും ആരാധകരുടെ മനം നിറയ്ക്കുന്നതാണ്. ഓകെ, ഞാൻ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് എന്നോട് ചോദിക്കരുത്. എന്തായാലും കാണാൻ കൂളല്ലേ- അനാർക്കലി മരിക്കാർ കുറച്ചു.
View this post on Instagram
അതേസമയം, ദിവസങ്ങൾക്ക് മുൻപ് തോണിയിൽ ഇരുന്നുകൊണ്ട് ‘കിനാവു കൊണ്ടൊരു കളിമുറ്റം’ എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോയും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.ഈ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
View this post on Instagram
നിഷാദ് ഇബ്രാഹിമിണ്റ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം അമല കഴിഞ്ഞദിവസം ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു . ഈ ചടങ്ങിൽ പങ്കെടുക്കാനാണ് സ്റ്റൈലിഷ് ലുക്കിൽ അനാർക്കലി എത്തിയത്. ചിത്രത്തിൻറ്റെടൈറ്റിൽ റോളിലാണ് അനാർക്കലി എത്തുന്നത്. മലയാളി താരം ശരത്ത് അപ്പാനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
View this post on Instagram
View this post on Instagram