ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ‘വേലുക്കാക്ക’യുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അശോക് ആര് ഖലീത്ത ആണ്. ചിത്രത്തിൽ പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല എന്നിവരാണ് മറ്റു താരങ്ങള്‍.
ചിത്രം നിർമിക്കുന്നത് പിജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വർഗ്ഗീസ് പുല്ലൂരുത്തിക്കരി ആണ്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി ജേക്കബ് ആണ്.