Cinema

നായക സങ്കൽപ്പങ്ങൾ മാറ്റിയെഴുതി ‘തിരികെ’;ആദ്യ ഗാനം പുറത്തിറങ്ങി

ഇന്ത്യയില്‍ ജനിതക വൈകല്യം ബാധിച്ച ഒരാള്‍ നായകനാവുന്ന ആദ്യ ചിത്രമാണ് ‘തിരികെ’.ജോര്‍ജ് കോര, സാം സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.ഇരുപത്തിയൊന്നുകാരന്‍ ഗോപികൃഷ്ണന്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോര്‍ജ് കോര തന്നെയാണ്. ചെറുപ്പത്തില്‍ പരസ്പരം വേര്‍പിരിഞ്ഞു പോയ രണ്ട് സഹോദരങ്ങളുടെ കഥയാണ് ‘തിരികെ’ പറയുന്നത്. മൂത്ത സഹോദരനായി ഗോപാലകൃഷ്ണനും ജോര്‍ജ് കോര ഇളയ സഹോദരനായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *