Cinema

കോമഡിയിൽ നിന്നും ക്രൈമിലേക്ക് … ഒരു യാത്ര ആരംഭിക്കുകയാണ് സംവിധായകൻ രാജേഷ് തലച്ചിറ

കോമഡിയിൽ നിന്നും ക്രൈമിലേക്ക് … ഒരു യാത്ര ആരംഭിക്കുകയാണ് സംവിധായകൻ രാജേഷ് തലച്ചിറ. Sitcom പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജേഷ് തലച്ചിറ . അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ ആണ് രാജേഷ് തലച്ചിറക്ക് ഒരു വലിയ പേരും പ്രശസ്തിയും നേടി കൊടുത്തത്. ഇതുകൂടാതെ കൈരളി ടിവിയിലെ കുടുംബ കോടതിയും, ജനം ടിവി യിലെ പകിട പകിട പന്ത്രണ്ട്, തുടങ്ങിയ പരമ്പരകളും രാജേഷ് തലച്ചിറ അണിയിച്ചൊരുക്കി. ബാലതാരമായ അക്ഷയ എസിനെ ടെലിവിഷൻ രംഗത്തേക്ക് കൊണ്ടുവന്നതും രാജേഷ് തന്നെയാണ്. രാജേഷ് തലച്ചിറ ഇപ്പോൾ നിലവിൽ 4 പരമ്പരകളാണ് സംവിധാനം ചെയ്യുന്നത്. അമൃത ടിവിയിൽ വൻവിജയമായി അഞ്ഞൂറിൽപരം എപ്പിസോഡുകൾ പിന്നിട്ട അളിയൻ വേഴ്സസ് അളിയൻ എന്ന പരമ്പരയുടെ രണ്ടാം ഭാഗം കൗമുദി ടിവിയിൽ ഇപ്പോൾ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുണ്.

അനീഷ് രവി, റിയാസ് നർമ്മകലാ ,മണി ഷൊർണൂർ, സലിൽ എസ് നായർ ,അൻസാർ ബാബു, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യം പിള്ള, തുടങ്ങിയ ഒരു വൻ താരനിരയാണ് ഇതിൽ വേഷമിടുന്നത്. ഇതുകൂടാതെ ബ്ലാക്കിസ് എന്ന മഞ്ജു പത്രോസ് സിമി സാബു അവതരിപ്പിക്കുന്ന ബ്ലോഗും സംവിധാനം ചെയ്തിരുന്നത് രാജേഷ് തലച്ചിറയാണ് . കോമിക്സ് ടിവി സംരക്ഷണം ചെയുന്ന മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ,അഭി വെഡിങ് മഹി ,തുടങ്ങിയ രണ്ട് പരമ്പരകളുടെയും സംവിധാവും, നിർമ്മാണവും രാജേഷ് തന്നെയാണ് നിർവഹിക്കുന്നത് .ഈ രണ്ടു പരമ്പരകൾക്കും തിരക്കഥ ഒരുക്കുന്നത് വോഡഫോൺ കോമഡി സ്റ്റാർസ് പരിപാടിയിലുടെ ശ്രദ്ധേയനായ ഷബിർ ആണ് . രാജേഷ് തലച്ചിറയുടെ കോമഡി പരമ്പരകൾ ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക് കുതിക്കുപ്പോൾ അദ്ദേഹം ഇപ്പോൾ ഒരു ക്രൈം ത്രില്ലർ അണിയിച്ചൊരുക്കിയാണ്.

കോമിക്സ് ടിവിയുടെ ഉപ ചാനലായ ADN എന്ന ചാനലിൽ പുതിയ ഒരു ക്രൈം ത്രില്ലർ പാരമ്പര രാജേഷ് തലച്ചിറയുടെ സംവിധാനത്തിൽ മാർച്ച് ഒന്നു മുതൽ ആരംഭിക്കുകയാണ്. ആമിർ എന്ന ഈ പുതിയ പരമ്പരയുടെ പ്രത്യേകത മലയാളത്തിൽ ടെലിവിഷൻ ചരിത്രത്തിലാദ്യമായാണ് സിറ്റ്കോം രീതിയിൽ ഒരു ക്രൈം ത്രില്ലർ അണിയിച്ചൊരുക്കുന്നത്. ADN എന്ന് ഈ ചാനൽ ഏഷ്യാനെറ്റ് കേബിൾ ടിവിയിൽ ലഭിക്കും. ഈ ചാനലിൽ ഇപ്പോൾ നിലവിൽ ശരൺ പുതുമന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രുധിരം എന്ന പരമ്പര നടന്നു കൊണ്ടിരിക്കുകയാണ്. ആമിർ എന്ന ഈ പരമ്പരയുടെ തിരക്കഥാ , സംവിധാനം നിർമ്മാണം എല്ലാം രാജേഷ് തലച്ചിറ തന്നെയാണ് നിർവഹിക്കുന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട പരമ്പരകളിലെ താരങ്ങൾ തന്നെയാണ് ഇതിൽ എത്തുന്നത് .

മലയാളികളെ നിർത്താതെ പൊട്ടി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധാർത്ഥ് പ്രഭു ,ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയയായ പൂജ, കുങ്കുമപ്പൂവ് ,സീത തുടങ്ങിയ പരമ്പരകളിൽ രുദ്രൻ ,ഇന്ദ്രൻ തുടങ്ങിയ കഥാപാത്രങ്ങളുടെ ശ്രദ്ധേയനായ ഷാനവാസ് കോമിക്സ് ടിവി സംപ്രേഷണം ചെയ്യുന്ന അബീ വെഡിങ് മഹി പരമ്പരയിൽ അബി എന്ന കഥാപാത്രത്തിന് കൂട്ടുകാരനായ വരുന്ന രാഹുൽ തുടങ്ങിയവരാണ് ഈ പരമ്പരകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ പരമ്പരയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്യായാണ്.

ഈ കഥയുടെ ആശയം കോമിക്സ് ടിവിയുടെ ക്രിയേറ്റീവായി സേവനമനുഷ്ഠിക്കുന്ന സഞ്ജീവ് ലാലിൻറെയാണ് മാർച്ച് ഒന്നു മുതൽ സംരക്ഷണം ആരംഭിക്കുന്ന പരമ്പര രാത്രി 8 30 നാണ് സംരക്ഷണം ചെയ്യുന്നത് ഈ പരമ്പര യൂട്യൂബിലും ലഭ്യമാണ്. ഇതിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്യായാണ്. രാജേഷ് തലച്ചിറ എന്ന സംവിധായകന്റെ അടുത്ത ഹിറ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ . അദ്ദേഹത്തിൻറെ മറ്റു പരമ്പരകൾ പോലെതന്നെ ഇതും ഹിറ്റിലേക്ക് കുതിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ…….

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *