Cinema

പേടിച്ച മുഖവുമായി മഞ്ജു വാര്യരും സണ്ണി വെയ്നും;ചതുര്‍മുഖം മോഷന്‍ പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യർ- സണ്ണി വെയിൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം.ഇപ്പോഴിതാ സിനിമ പ്രേമികളെ ആവേശത്തിലാക്കി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തിറക്കി. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണിത്.സിനിമ സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മാധവന്‍, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി നിരവധി പ്രമുഖർ പങ്കുവച്ചു.

ആദ്യമായാണ് ഇത്തരം ഒരു ചിത്രം മലയാളത്തിൽ എത്തുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചതുർ മുഖം.ചിത്രത്തിൽ മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. സിനിമ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നല്‍കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ പങ്കുവെയ്ക്കുന്ന പ്രതീക്ഷ.

ചതുർമുഖത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. ജിസ് ടോംസ് മൂവിയുടെ ബാന്നറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും, മഞ്ജു വാരിയർ പ്രൊഡക്ഷൻസുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ വൈറലായി മാറിയതോടെ ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് സിനിമ പ്രേമികൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *