Cinema

ബിജു മേനോൻ ചിത്രം ‘ആർക്കറിയാം’; ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർക്കറിയാം.ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി . ‘ചിരമഭയമീ’ എന്ന ഗാനം ആണ് പുറത്തിറങ്ങിയത്.

അൻവർ അലി രചിച്ച വരികൾ, ചിട്ടപ്പെടുത്തിയിരിക്കുന്നത് നേഹ നായരും യെക്സാൻ ഗാരി പെരേരയും ചേർന്നാണ് . ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായൺ ആണ്. സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, സൗബിൻ ഷാഹിർ, അജു വർഗീസ്, നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ, നിഖില വിമൽ, ദിലീഷ് പോത്തൻ, അന്ന ബെൻ, സാനിയ അയ്യപ്പൻ, ഗായകൻ വിധു പ്രതാപ് എന്നിവർ ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.ചിത്രം തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *