ധനുഷ്–കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജഗമേ തന്തിരം. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ച് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.ചിത്രത്തിൽ ധനുഷ് ഗാങ്സ്റ്റർ വേഷത്തിലാണ് എത്തുന്നത്.ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മിയാണ്.ചിത്രത്തിൽ നടൻ ജോജു ജോർജും പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.
ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ ലണ്ടനാണ്.റിലയൻസ് എന്റർടെയിൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.