Cinema

സാഹസികത നിറച്ച് ‘മഡ്ഡി’യുടെ മോഷന്‍ പോസ്റ്റര്‍

ഡോ.പ്രഗഭൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മഡ്ഡി.ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമ കൂടിയാണിത്.ഇപ്പോഴിതാ ആവേശം ഉണർത്തി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.തമിഴ് നടൻ വിജയ് സേതുപതിയുടെയും കന്നഡ താരം ശ്രീമുരളിയുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ ടീസർ ഉടൻ റിലീസ് ചെയ്യും.

ചിത്രം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോർ സ്പോർട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ്‌റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ വളരെ അപൂർവമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്.

പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് ചിത്രം നിർമിക്കുന്നത്. ബഹുഭാഷ ചിത്രമായ മഡ്ഡിയിൽ നായക, നായിക കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.സംവിധായകന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകൻ വ്യക്തമാക്കി. മറ്റൊരു പ്രത്യേകതയെന്തെന്നാണ് സിനിമയിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ല.എന്തായാലും ചിത്രത്തിനായുള്ള കാത്തിരുപ്പിലാണിപ്പോൾ സിനിമ പ്രേമികൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *