Cinema

നർമ്മം നിറഞ്ഞ സംഭാഷണം;ശ്രദ്ധനേടി ‘Tസുനാമി’ ടീസർ

ലാലും ലാൽ ജൂനിയറും ചേർന്ന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘Tസുനാമി’.ഈപ്പോഴിതാ വളരെ വ്യത്യസ്തമായൊരു ടീസറുമായി എത്തി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.ടീസറിൽ ദിലീപും ഇന്നസെന്റും തമ്മിൽ ചൂടേറിയ സംഭാഷണമാണ്.ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

ചിത്രം ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *