Cinema

കുട്ടിയുടുപ്പിട്ട് ഡാൻസുമായി റിമ കല്ലിങ്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  1. മികച്ച നടി മാത്രമല്ല നർത്തകിയെന്ന നിലയിലും ഏറെ ശ്രദ്ധനേടിയ താരമാണ് റിമ കല്ലിങ്കൽ.താരത്തിന് മാമാങ്കം എന്ന പേരിൽ ഡാൻസ് ട്രൂപ്പ് തന്നെ ഉണ്ട്.ഇപ്പോഴിതാ അതിമനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് താരം. കുട്ടി ഫ്രോക്ക് അണിഞ്ഞ് നൃത്തം ചെയ്യുന്ന റിമയാണ് വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

മൂവ് ഇറ്റ് എന്ന ക്യാപ്ഷ്യനോടെയാണ് റിമ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ് ഡ്രസ്സും തലയിൽ തൊപ്പിയുമണിഞ്ഞ് പാട്ടിന്റെ ബീറ്റ്സിന് അനുസരിച്ചാണ് താരത്തിന്റെ ചുവടുവയ്ക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ.താരത്തിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സിനിമ താരങ്ങളായ ​ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്, ആൻ അ​ഗസ്റ്റിൻ തുടങ്ങിയവരും വിഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *