Cinema

കുടുംബത്തിനൊപ്പം ‘ദൃശ്യം 2’ കണ്ട് ലാലേട്ടൻ ;വീഡിയോ വൈറൽ

ആമസോൺ പ്രൈമിലൂടെ മലയാളികളിലേക്ക് എത്തിയ മോഹൻലാൽ-ജിത്തുജോസഫ് ചിത്രം ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം സിനിമ കാണുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

ഞാൻ എന്റെ കുടുംബത്തിനൊപ്പം ദ‌ൃശ്യം 2 കാണുന്നു, നിങ്ങളോ? എന്ന ക്യാപ്ഷ്യനോടെയാണ് മോഹൻലാൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ഹോം തിയറ്ററിൽ ഇരുന്നാണ് താരം ദൃശ്യം 2 കാണുന്നത്.മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര മക്കളായ പ്രണവ്, വിസ്മയ എന്നിവരും ഒപ്പം സുഹൃത്തും സംവിധായകനുമായ പ്രിയദർശനും വിഡിയോയിലുണ്ട്. തിയറ്ററിന്റെ മുൻ നിരയിലാണ് പ്രണവ് ഇരിക്കുന്നത്. സുചിത്രയ്ക്കും പ്രിയദർശനുമൊപ്പമാണ് പുറകിലെ നിരയിൽ ഇരുന്നാണ് മോഹൻലാൽ സിനിമ കാണുന്നത്.

നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മോഹൻലാലിനേയു ജിത്തു ജോസഫിനേയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിന് താഴെ നിറയുകയാണ്.ദൃശ്യത്തിന്റെ ആദ്യ ഭാ​ഗത്തെ പോലെ സസ്പെൻസ് നിറഞ്ഞ രണ്ടാം ഭാഗവും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം സൂപ്പർഹിറ്റായി മാറിയതോടെ ആരാധകർക്കു നന്ദി അറിയിച്ചുള്ള കുറിപ്പും മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *