Cinema

ഗതകാലത്തിന്റെ സുന്ദര സ്മരണകളുയർത്തി ഹ്രസ്വചിത്രം ;ശ്രദ്ധനേടി ‘റിമെമ്പര്‍ മി’

കിരണ്‍ വിജയന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ‘റിമെമ്പര്‍ മി’ .പ്രണയദിനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.ചിത്രത്തിൽ വിവേക് രഞ്ജിത്ത്, രവീണ നായര്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

വരുണ്‍, നിള എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇവര്‍ തമ്മിലുള്ള ഒരു സാധാരണ വീഡിയോ സംഭാഷണം. അതിനിടയില്‍ ഒഴുകിയെത്തിയ ഒരു ഗാനം അവരിലെ ഗതകാലത്തിന്റെ സുന്ദര സ്മരണകളുടെ ഉണര്‍ത്തുപാട്ടാകുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് ഷോർട്ഫിലിമിന്റെ കാതല്‍.

Leave a Reply

Your email address will not be published. Required fields are marked *