ബോളിവുഡിന്റെ ചൂടൻ താരം സണ്ണി ലിയോണി കേരളത്തിൽ എത്തിയത് മുതൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആഘോഷമാക്കുകയാണ് മലയാളികൾ.കഴിഞ്ഞ ദിവസം താരം കേരള സ്റ്റൈലിൽ സെറ്റ് സാരി അണിഞ്ഞ് സദ്യകഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് മറ്റൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുമാകയാണ് താരം. ചന്ദനക്കുറിയും കയ്യില്‍ വളയും കാലില്‍ പാദസ്വരവും അണിഞ്ഞ് കേരള സ്റ്റൈലിലാണ് താരം എത്തുന്നത്. സ്വര്‍ണ കസവുവെച്ച പിങ്ക് ബ്ലൗസില്‍ അതീവ ഗ്ലാമറസാണ് താരം.
കേരളത്തിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനോട് സ്നേഹം എന്നാണ് താരം കുറിച്ചത്. കായലില്‍ വഞ്ചിയിൽ ഇരുന്നുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍. മിറായയാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. ഹിതേന്ദ്ര കപോപരയാണ് സ്റ്റൈലിങ്. എന്തായാലും താരം പങ്കുവെയ്ക്കുന്ന മറ്റു ചിത്രങ്ങൾ പോലെ തന്നെ ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പോസ്റ്റ് വൈറലായി മാറിയതോടെ ചിത്രത്തിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്.
താരത്തിന്റെ കേരള സ്റ്റൈലിനെ പ്രശംസിച്ചാണ് കൂടുതൽ കമന്റും. ആഴ്ചകള്‍ക്ക് മുന്‍പാണ് സണ്ണി ലിയോണി കുടുംബ സമേതം കേരളത്തില്‍ എത്തിയത്. തലസ്ഥാനത്തെ പൂവാര്‍ ഐലന്റ് റിസോര്‍ട്ടിലാണ് താരം താമസിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി ആഘോഷ ചിത്രങ്ങളാണ് ഇതിനോടകം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.