Cinema

പെരുമ്പാമ്പിനെ കളിപ്പിച്ച് മംമ്ത; വീഡിയോ വൈറൽ

പുതിയ വിഡീയോയിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് മലയാളികളുടെ പ്രിയ താരം മംമ്ത മോഹൻദാസ്.പെരു‌മ്പിനെ കയ്യിലേന്തി താലോലിക്കുന്നതാണ് വിഡിയോയിൽ.താരം പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.ഒരു ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായാണ് താരത്തിന്റെ കയ്യിൽ പെരുമ്പാമ്പ് എത്തിയത്. ശരീരത്തോട് പെരുമ്പാമ്പിനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിന് പിന്നെ യാഥാർഥ്യം അന്വേഷിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയായാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മംമ്തയുടെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കുകയാണ് പാമ്പ്. ഇതൊന്നും കാര്യമാക്കാതെ പെരുമ്പാമ്പിനെ കളിപ്പിക്കുകയാണ് താരം. മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ…അല്ല പിന്നെ…ഞാൻ ആരാ മോൾ- എന്ന ക്യാപ്‌ഷനൊപ്പമാണ് മംമ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.ഒരു പ്രമുഖ മാധ്യമത്തിന്റെ കലണ്ടർ ഫോട്ടോഷൂട്ടിലാണ് മംമ്ത പെരുമ്പാമ്പുമായി പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *