Cinema

കറുത്ത സാരിയിൽ അതീവ സുന്ദരിയായി റിമി ടോമി;വീഡിയോ ഏറ്റെടുത്ത് ആരാധകർ

പാട്ടുകളിലൂടെയും അഭിനയത്തിലൂടെയും അവതരണമികവിളുടെയും മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് റിമി ടോമി.കുറച്ച് നാളുകളായി ഫിറ്റ്‌നസ് നിലനിർത്താൻ താരം കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. ശരീരഭാരം കുറഞ്ഞതോടെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ എത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുന്നത്. കറുത്ത സാരിയും സ്ലീവ് ലസ് ബ്ലൗസും ധരിച്ചു നിൽക്കുന്ന ചിത്രമാണ് റിമി ആരാധകർക്കായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.


ഇ കട്ട് കോട്ടൺ സാരിയാണ് റിമി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് മെറ്റീരിയലിനൊപ്പം ചുവപ്പും വെള്ളയും കലർന്ന പൈപ്പിങ്ങും സാരിക്ക് ഉണ്ട്.വിവിധ നിറങ്ങളോട് കൂടിയതാണ് സാരിയുടെ മുന്താണി. ഇതിനൊപ്പം പച്ച പ്രിന്റോടു കൂടിയ സ്ലീവ് ലസ് ബ്ലൗസാണ് റിമി ധരിച്ചത്.നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് താരം സിംപിൾ ലുക്കിൽ എത്തിയത്.

സാനി ധരിച്ചുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഹ്രസ്വ വീഡിയോയും റിമി പങ്കുവെച്ചിട്ടുണ്ട്. ‘അഗർ തും സാത്ത് ഹോ’ എന്ന ​ഗാനത്തിനൊപ്പമാണ് താരത്തിന്റെ വീഡിയോ. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ അൽക്ക യാഗ്നിക്കും അർജിത്ത് സിങ്ങും ചേർന്നാലപിച്ച ഗാനമാണിത്.എന്തായാലും താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ഒമർ ലുലു, സ്വാസിക, ജ്യോത്സ്ന, രഞ്ജിനി ജോസ് തുടങ്ങിയ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *