കൊച്ചി: മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയായ ചിത്രമാണ് ദൃശ്യം 2. റിലീസ് ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുന്നതിന് മുൻപ് സിനിമ ചോർന്നു.ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ന് പുലർച്ചെയോടെ ഒടിടി റിലീസ് ചെയ്ത് രണ്ടുമണിക്കൂറിനുശേഷമാണ് ചിത്രത്തിൻറെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. ഇത് ആദ്യമായാണ് സൂപ്പർതാര ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ ടെലിഗ്രാമിൽ സിനിമ ചോർന്നതിനെ കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഒദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.