ബാലതാരമായി മലയാള സിനിമയിലെത്തി തുടർന്ന് തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടിയാണ് നിവേദ തോമസ്.തമിഴ് സൂപ്പർ സ്റ്റാറുകളായ രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചതോടെ തമിഴിലെ മുന്‍നിര താരമായി നിവേദ മാറി. നാടൻ ലുക്കിൽ നീണ്ട മുടിയില്‍ സുന്ദരിയായാണ് താരത്തെ കണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്നതാണ് നിവേദയുടെ പുത്തന്‍ വേഷപ്പകർച്ച. നീളന്‍ മുടി മുറിച്ച് ബോബ് കട്ടിലാണ് താരത്തിന്റെ പുത്തന്‍ ലൂക്ക്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് നിവേദ തന്നെയാണ് പുത്തന്‍ ലുക്ക് ആരാധകരുമായി തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പങ്കുവെച്ചത്. പുതിയ ലൂക്കിലുള്ള രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. നീണ്ട മുടിയില്‍ മേലോട്ടു നോക്കി നില്‍ക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ ബോബ് കട്ടില് താഴോട്ടു നോക്കി നില്ക്കുന്നതും. താഴോട്ടു നോക്കുന്നു, മേലോട്ടു നോക്കുന്നു, വെയ്റ്റ്, മറ്റെന്തെല്ലാം വ്യത്യാസമുണ്ട്? – നവേദ തോമസ് പങ്കുവെച്ച ചിത്രത്തോടൊപ്പം കുറച്ചു.
View this post on Instagram
പുതിയ സിനിമയക്കയാണോ നിവേത പുത്തന്‍ ലുക്ക് സ്വീകരിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.എന്തായാലും താരത്തിന്റെ പുത്തൻ ലൂക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.കൂടാതെ നീണ്ട മുടി മുറിച്ചതില്‍ പരിഭവവും ആരാധകര്‍ അറിയിക്കുന്നുണ്ട്.